പൂവ് ചോദിച്ചു ഞാൻ വന്നൂ

പൂവ് ചോദിച്ചു ഞാൻ വന്നു...
പൂക്കാലമല്ലോ എനിക്ക് തന്നു...
നീ പൂക്കാലമല്ലോ എനിക്ക് തന്നു...
പുഞ്ചിരി കാണാൻ കൊതിച്ചു നിന്നു...
പ്രാണേശനായെന്നരികിൽ വന്നു...
നീ പ്രാണേശനായെന്നരികിൽ വന്നു....

പൂവ് ചോദിച്ചു ഞാൻ വന്നു...

സ്നേഹിച്ചിരുന്നു ഞാൻ നിന്നെ...
ഒത്തിരി മോഹിച്ചിരുന്നു ഞാനെന്നും...
ആത്മാവിനുള്ളിലൊരാവേശമായ് നീ...
പടർന്നിരുന്നല്ലോ എന്നെന്നും...
എന്നോമലായ്‌... എന്നാരോമലായ്‌...
പടർന്നിരുന്നല്ലോ എന്നെന്നും....

പൂവ് ചോദിച്ചു ഞാൻ വന്നു...

മധുരിക്കുന്നൊരു നൊമ്പരമല്ലേ പ്രണയം...
എന്നോർമ്മകളിൽ നീയുണ്ടാകും എന്നെന്നും...
നൊമ്പരമായ് സുഖനൊമ്പരമായ്‌....
എനിക്ക് നീ തന്നതിനും തരാത്തതിനും...
നിനക്ക് പ്രിയതോഴാ നന്ദി....
എന്നും നന്മകൾ മാത്രം....
നേരുന്നു ഇനിയെന്നും എന്നെന്നും...
നന്മകൾ മാത്രം നേരുന്നു...

പൂവ് ചോദിച്ചു ഞാൻ വന്നു...
പൂക്കാലമല്ലോ എനിക്ക് തന്നു...
നീ പൂക്കാലമല്ലോ എനിക്ക് തന്നു...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovu Chodichu Njan Vannu