യാത്ര തുടങ്ങും മുൻപേ
യാത്ര തുടങ്ങും മുമ്പേ...
അറിവിൻ യാത്ര തുടങ്ങും മുമ്പേ...
യാത്ര തുടങ്ങും മുമ്പേ...
അറിവിൻ യാത്ര തുടങ്ങും മുമ്പേ...
മാനമെരിയുന്നൊരു മാടപ്രാവിൻ...
ചിറകുകൾ അരിയരുതേ...
അച്ഛൻ തിരികെ വരാത്തൊരു നാട്ടിൽ...
അമ്മ അനാഥമിരുന്നൊരു കൂട്ടിൽ...
മകനോ അലയുന്നു കിളിയെന്നപോലെ...
നേർവഴിയറിയാതെ ഇരുളിന്റെ മേട്ടിൽ...
യാത്ര തുടങ്ങും മുമ്പേ...
മാതൃ വിലാപം പോലെ ഞാനൊരു...
പ്രാർത്ഥന ചൊല്ലുന്നേ...
ശിലയിലിരുന്നിടുമീശ്വരനേ...
ഈ ക്രൂരത ഇനി അരുതേ...
ഇവനെ ക്രൂശിതനാക്കരുതേ...
യാത്ര തുടങ്ങും മുമ്പേ...
അറിവിൻ യാത്ര തുടങ്ങും മുമ്പേ...
ദുഃഖസ്വരങ്ങൾ കൊണ്ടേ മാനസം...
അർച്ചന ചെയ്യുന്നേ...
രണജയഭേരിയുമായ് നടമാടും...
രാവണസേനകളേ ഇവനെ...
രാക്ഷസനാക്കരുതേ...
അറിവിൻ യാത്ര തുടങ്ങും മുമ്പേ...
യാത്ര തുടങ്ങും മുമ്പേ...
അറിവിൻ യാത്ര തുടങ്ങും മുമ്പേ...
യാത്ര തുടങ്ങും മുമ്പേ...
അറിവിൻ യാത്ര തുടങ്ങും മുമ്പേ...
മാനമെരിയുന്നൊരു മാടപ്രാവിൻ...
ചിറകുകൾ അരിയരുതേ...
അച്ഛൻ തിരികെ വരാത്തൊരു നാട്ടിൽ...
അമ്മ അനാഥമിരുന്നൊരു കൂട്ടിൽ...
മകനോ അലയുന്നു കിളിയെന്നപോലെ...
നേർവഴിയറിയാതെ ഇരുളിന്റെ മേട്ടിൽ...
യാത്ര തുടങ്ങും മുമ്പേ...
അറിവിൻ... യാത്ര തുടങ്ങും... മുമ്പേ...