ചെണ്ടക്കാരൻ കേളൂ നീയൊരു മണ്ടച്ചാരാണേ

ചെണ്ടക്കാരൻ കേളൂ... 
നീയൊരു മണ്ടച്ചാരാണേ...
ചെണ്ടക്കാരൻ കേളൂ... 
നീയൊരു മണ്ടച്ചാരാണേ...
ചെണ്ടേലടിക്കണ പോലാ ഞാൻ 
ഭാര്യയെ അടിക്കണത്....
എന്നും ഭാര്യയെ അടിക്കണത്...
നാട്ടുകാരോതില്ലേ വീട്ടുകാരോതില്ലേ
ഭാര്യയെ തല്ലില്ലെന്ന്...
കേളു നീ ഭാര്യയേ തല്ലില്ലെന്ന്...
ഉച്ചസ്വരത്തിൽ ഞാൻപറയും
ഭാര്യയെനിക്ക് ചെണ്ടാ...
എൻ ഭാര്യ എനിക്ക് ചെണ്ടാ...

ചെണ്ടക്കാരൻ കേളൂ... 
നീയൊരു മണ്ടച്ചാരാണേ...
ചെണ്ടക്കാരൻ കേളൂ... 
നീയൊരു മണ്ടച്ചാരാണേ...

ചെണ്ടയടിച്ചും... വെള്ളമടിച്ചും...
ഭാര്യയിടിച്ചും കേളു നടന്നിടുവേൻ...
എന്നും കേളു നടന്നിടുവേൻ...
ചെണ്ടയടിച്ചും... വെള്ളമടിച്ചും...
ഭാര്യയിടിച്ചും കേളു നടന്നിടുവേൻ...
എന്നും കേളു നടന്നിടുവേൻ...
അടിയേറ്റാൽ... ഘോര ഇടിയേറ്റാൽ...
ഭാര്യ വീട്ടിൽ കിടപ്പിലാവും...
ഭാര്യ വീട്ടിൽ കിടപ്പിലാവും...

ചെണ്ടക്കാരൻ കേളൂ... 
നീയൊരു മണ്ടച്ചാരാണേ...

കുന്നേൽക്കാവിലെ പൂരത്തിന്റന്ന്
നാട്ടുകാർ ഒത്തുകൂടീ...
കേളൂനേ പാഠം പഠിപ്പിച്ചീടാൻ.. 
നല്ലൊരു പാഠം പഠിപ്പിച്ചീടാൻ...
ചെണ്ടയടിക്കാൻ നിന്നെന്റെ മണ്ടക്ക്
നാട്ടാരൊന്നായടിച്ചേ...
അയ്യോ... നാട്ടാരൊന്നായടിച്ചേ...
യാതന കൊണ്ട് പുളഞ്ഞു നീ കേളു
എന്ത് ചോദിപ്പൂ.... അന്ന് എന്ത് ചോദിപ്പൂ...
പൊട്ടിച്ചിരികളാൽ നാട്ടുകാരോതുന്നു 
കേളൂ നീ ചെണ്ടയല്ലേ... 
ഞങ്ങൾ തൻ നാട്ടു ചെണ്ടയല്ലേ...

ചെണ്ടക്കാരൻ കേളൂ... 
നീയൊരു മണ്ടച്ചാരാണേ...
ചെണ്ടക്കാരൻ കേളൂ... 
നീയൊരു മണ്ടച്ചാരാണേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chendakkaran Kelu

Additional Info

Year: 
2019