അച്ഛനുറങ്ങാത്ത വീടിത്
അച്ഛനുറങ്ങാത്ത വീടിത്...
അമ്മ മയങ്ങാത്ത രാവിത്...
അച്ഛനുറങ്ങാത്ത വീടിത്...
അമ്മ മയങ്ങാത്ത രാവിത്...
രാരീരം രാരീരം മൂളി മൂളി...
കാലം പഴയ പാട്ടു പാടുന്നു...
കാലം പഴയ പാട്ടു പാടുന്നു...
അച്ഛനുറങ്ങാത്ത വീടിത്...
അമ്മ മയങ്ങാത്ത രാവിത്...
പത്തു മാസം അമ്മ പുൽകിയ കുഞ്ഞിളം പൂവാ...
നേർച്ച നേർന്നച്ഛൻ നേടിയ പുഞ്ചിരിപ്പൂവാ...
താരാട്ടേറെ പാടിയുറക്കീട്ടും....
പൊന്നുമ്മകൾ നൽകി വളർത്തീട്ടും...
പൂക്കൾ വാടും പോലേ...
സ്വപ്നം മുഴുവൻ വാടുമ്പോ....
അച്ഛനുറങ്ങാത്ത വീടിത്...
അമ്മ മയങ്ങാത്ത രാവിത്...
സൂര്യനാകുമച്ഛനും... ഭൂമിയാകുമമ്മയും...
താരാഗണങ്ങളാകും മക്കളും...
സ്നേഹസദനത്തിൽ സ്വർഗം പണിയുമ്പോൾ...
ബന്ധങ്ങൾ പ്രതിബന്ധങ്ങളായീ...
സ്വന്തങ്ങൾ അന്യങ്ങളായീ...
തിരയലറുന്നൊരു സാഗരമായീ...
മനമുരുകുമ്പോൾ....
അച്ഛനുറങ്ങാത്ത വീടിത്...
അമ്മ മയങ്ങാത്ത രാവിത്...
അച്ഛനുറങ്ങാത്ത വീടിത്...
അമ്മ മയങ്ങാത്ത രാവിത്...
രാരീരം രാരീരം മൂളി മൂളി...
കാലം പഴയ പാട്ടു പാടുന്നു...
കാലം പഴയ പാട്ടു പാടുന്നു...