ഒരു തുരുത്തിൻ ഇരുൾ വരമ്പിൽ

ഒരു തുരുത്തിൻ ഇരുൾ വരമ്പിൽ...
കുഞ്ഞിച്ചിരിചേലേഴും പുലരി പോലെ...
പണ്ടു പണ്ടല്ലിന്നലെ...
ഇന്നലെയല്ലിന്നല്ലേ... 
നീ വന്നൂ...
കൊക്കിരിക്കും കാലിതൻ
കൊമ്പിലേറി കാലം പോയ്...
നീ വന്നൂ...

ഒരു തുരുത്തിൻ തണുഅടുപ്പിൽ...
കുഞ്ഞിക്കവിൾ ചോപ്പേഴും കനലുപോലെ...
പണ്ടു പണ്ടല്ലിന്നലെ...
ഇന്നലെയല്ലിന്നല്ലേ... 
നീ വന്നൂ...
കൊക്കിരിക്കും കാലിതൻ
കൊമ്പിലേറി കാലം പോയ്...
നീ വന്നൂ...

ചേറിൽ നിന്ന് പൊന്തണ്...
ചെന്താമര പൂവൊന്ന്...
ചേല് കണ്ട് ചേറിടം..
കായലായ് നിറയണ്...
രണ്ട് തോഴ ഒന്നിച്ച്...
തോടൊന്ന് തൊഴയണ്...
ഒറ്റനുക കീഴിലെ...
ഇരു കന്നുകളുഴുതണ്..  
പണ്ടു പണ്ടല്ലിന്നലെ-
യല്ലിനാണല്ലോ... 
ഇന്നെക്കല്ലാ നാളേക്കല്ലാ...
എന്നന്നേക്കും...
കാലി പോയി കുപ്പും പോയ്...
കാലം പടിഞ്ഞാട്ടു പോയ്...
പോയില്ല അവൾ കായലും..
കണ്ടലും വിട്ടെങ്ങെങ്ങും...

ഒരു തുരുത്തിൻ തണുഅടുപ്പിൽ...
കുഞ്ഞിക്കവിൾ ചോപ്പേഴും കനലുപോലെ...
പണ്ടു പണ്ടല്ലിന്നലെ...
ഇന്നലെയല്ലിന്നല്ലേ... 
നീ വന്നൂ...
കൊക്കിരിക്കും കാലിതൻ
കൊമ്പിലേറി കാലം പോയ്...
നീ വന്നൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru Thuruthin

Additional Info

Year: 
2019

അനുബന്ധവർത്തമാനം