പ്രാന്തങ്കണ്ടലിൻ

പ്രാന്തങ്കണ്ടലിൻ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത്?
പൂക്കണ്ടലിന്റെ മോളിലാര്ന്ന് ഞാൻ താഴെ നീ നിന്ന് മുള്ളണ് 
പ്രാന്തങ്കണ്ടലിൻ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത്?
പൂക്കണ്ടലിന്റെ മോളിലാര്ന്ന് ഞാൻ താഴെ നീ നിന്ന് മുള്ളണ് 

പോടാ ചുള്ളിക്കണ്ടലേന്ന്‌ ഞാൻ ചിണുങ്ങുമ്പ നീ ചിരിക്കണ്
പോടാ ചുള്ളിക്കണ്ടലേന്ന്‌ ഞാൻ ചിണുങ്ങുമ്പ നീ ചിരിക്കണ്
ചിണ്ങ്ങിച്ചിണ്ങ്ങിച്ചിരിച്ച് ചക്കരക്കണ്ടലെമ്പാട് പൂക്കണ്‌
ചിണ്ങ്ങിച്ചിണ്ങ്ങിച്ചിരിച്ച് ചക്കരക്കണ്ടലെമ്പാട് പൂക്കണ്‌

വള്ളിക്കണ്ടല് പന്തലിട്ട തോട്ടിലൊത്ത് തോഴഞ്ഞില്ലേ?
വള്ളിക്കണ്ടല് പന്തലിട്ട തോട്ടിലൊത്ത് തോഴഞ്ഞില്ലേ?
വീർപ്പുവെള്ളത്തിലുപ്പുകണ്ടല് വേർപ്പിലൊട്ടിക്കെടന്നില്ലേ?
കരഞ്ഞ് കരഞ്ഞ് കവിഞ്ഞ് കാട്ടിലെ മഴയെല്ലാം നുമ്മ കൊണ്ടില്ലേ?
നനഞ്ഞ് കൊവുന്ന് തളർന്ന് സങ്കടചതുപ്പിലെന്തോരമലഞ്ഞില്ലേ?
                    
മുകില് മുള്ളണതാണെടീ മഴ തോരുമ്പം നുമ്മ ഒന്നല്ലേ?
മുതുകു പൊള്ളണതാണെടാ വെയിൽ ചായുമ്പം നുമ്മ ചാവൂല്ലേ...?

PRANTHAN KANDALIN | THOTTAPPAN | VINAYAKAN | PRADEEP KUMAR & SITHARA KRISHNAKUMAR