ശ്രുതി മണ്ഡലം സപ്ത സ്വര മണ്ഡലം ശബ്ദ ധ്വനി മണ്ഡലം ഈ ഭൂ മണ്ഡലം സൌരയൂഥത്തിന്റെ സുന്ദര സ്വപ്നമേ ധന ധാന്യ ലയ ലാസ്യ മണി മണ്ഡപം
ശ്രുതി മണ്ഡലം സപ്ത സ്വര മണ്ഡലം ശബ്ദ ധ്വനി മണ്ഡലം ഈ ഭൂ മണ്ഡലം ഈ ഭൂ മണ്ഡലം
ആ..ആ..ആ
ഈ സുന്ദാരാകാര ഭൂമിയിൽ ജീവിതം ശോഭായമാനമായ് മാറ്റേണ്ട മാനവൻ പേടിക്കിനാവിന്റെ വേതാള വേദിയിൽ പേയാട്ടമാടുന്നതെന്തേ ഈ വിധം പേയാട്ടമാടുന്നതെന്തേ ആ..ആ..ആ..
നീല നിലാവല കൈകളാൽ ഭൂമിയ്ക്ക് നിർവൃതിയേകുന്ന ഹേമന്ത ചന്ദ്രികേ രാസകേളീ ഗൃഹ ശയ്യാതലങ്ങളിൽ രണ്ട് പെൺകുട്ടികളല്ലോ നിങ്ങളും രണ്ടു പെൺകുട്ടികളല്ലോ ശ്രുതി മണ്ഡലം സപ്ത സ്വര മണ്ഡലം ശബ്ദ ധ്വനി മണ്ഡലം ഈ ഭൂ മണ്ഡലം സൌരയൂഥത്തിന്റെ സുന്ദര സ്വപ്നമേ ധന ധാന്യ ലയ ലാസ്യ മണി മണ്ഡപം
ശ്രുതി മണ്ഡലം സപ്ത സ്വര മണ്ഡലം ശബ്ദ ധ്വനി മണ്ഡലം ഈ ഭൂ മണ്ഡലം ഈ ഭൂ മണ്ഡലം
|