ഞായറും തിങ്കളും

ആ...ആ...ആ.....
ഞായറും തിങ്കളും പൂത്തിറങ്ങും
നീലാംബരത്തിന്റെ കാൽ ചുവട്ടിൽ
ആയിരമായിരം ബ്രഹ്മവർഷങ്ങളായ്
ഭൂമണ്ഡലം തപസ്സിരുന്നു
ആദി മനുഷ്യനെ കാത്തിരുന്നു
ഞായറും തിങ്കളും പൂത്തിറങ്ങും

അമ്പരപ്പിക്കുന്ന ശൂന്യാലയത്തിൽ വന്നങ്ങനെ മർത്ത്യൻ ജനിച്ചു
പിന്നീടവന്റെ ഏകാന്ത ദു:ഖങ്ങളിൽ നിന്നും ഒരപ്സരസ്സുൽഭവിച്ചു
കണ്ണുനീർത്തുള്ളിയാണല്ലോ സ്ത്രീയൊരു
കണ്ണുനീർത്തുള്ളിയാണല്ലോ
കണ്ണുനീർത്തുള്ളിയാണല്ലോ

ഞായറും തിങ്കളും പൂത്തിറങ്ങും
നീലാംബരത്തിന്റെ കാൽ ചുവട്ടിൽ
ആയിരമായിരം ബ്രഹ്മവർഷങ്ങളായ്
ഭൂമണ്ഡലം തപസ്സിരുന്നു
ആദി മനുഷ്യനെ കാത്തിരുന്നു
ഞായറും തിങ്കളും പൂത്തിറങ്ങും

നൊമ്പരപ്പിക്കുന്ന ലാവണ്യധാരയായ്
അന്നവൾ ആദ്യം ചിരിച്ചു
ആ മണിപുഞ്ചിരിച്ചെപ്പിൽ
നിന്നാദ്യത്തെ വഞ്ചന മണ്ണിൽ തെറിച്ചു വീണു
ഇന്നും പ്രതിധ്വനിക്കുന്നു ആ ചിരി
ഇന്നും പ്രതിധ്വനിക്കുന്നു

വിദ്യാലയങ്ങളിൽ കാര്യാലയങ്ങളിൽ
ദേവാലയങ്ങളിൽ പോലും
എങ്ങും പുരുഷന്റെ പാതി ദൌർബല്യമായ്
ഇന്നും ചിരിക്കുന്ന കണ്ണുനീരേ
നീ വെറും വഞ്ചന മാത്രം
ഭൂമിയിൽ നിന്നെ സൃഷ്ടിച്ചതും ദൈവം
നിന്നെ സൃഷ്ടിച്ചതും ദൈവം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njayarum Thinkalum

Additional Info

Year: 
1978

അനുബന്ധവർത്തമാനം