സ്നേഹം ഏതോർമ്മയിൽ

സ്നേഹം ഏതോർമ്മയിൽ എരിഞ്ഞാലും
മൂകം നോവേറ്റു നീ പിടഞ്ഞാലും...
പാഴ്‍മോഹവാടിയിൽ കിനാവിലാരെ
തേടി തേടി അലയുന്നു നീ
വീണ്ടും തേങ്ങി കരയുന്നു നീ..
സ്നേഹം ഏതോർമ്മയിൽ എരിഞ്ഞാലും
മൂകം നോവേറ്റു നീ പിടഞ്ഞാലും...

അന്തിവെയിൽ.. ദൂരെ മറയും മരുഭൂമിയിലെ ..
ചെങ്കനലിൽ വ്യഥകളോർത്തു വെന്തുരുകുകയായ്..
കണ്ണീർച്ചൂടിൽ വേവുമുള്ളം ...
കാതിൽ ഏതോ ശൂന്യനാദം
ഒടുവിൽ മുറിവായ്‌ നിന്നെ മൂടുമ്പോൾ
സാന്ത്വന രാഗം പൊലിയുന്നു സ്നേഹം...
ഏതോർമ്മയിൽ എരിഞ്ഞാലും..

അമ്മമനം ചൂടുപകരും ഉദയാതിരയിൽ
കുഞ്ഞുമനം മടിയിലാടി മധുനുണയുകയായ് ..
തിരമാല പോൽ പോയതെല്ലാം
തിരികെ വരും.. തീരമാകെ..
ഇനിയും മഴയായ് മണ്ണിൽ തൂവുമ്പോൾ
മാന്തളിർ മാനം നിറയുന്നു സ്നേഹം..
ഏതോർമ്മയിൽ എരിഞ്ഞാലും..
മൂകം നോവേറ്റു നീ പിടഞ്ഞാലും...
പാഴ്‍മോഹവാടിയിൽ കിനാവിലാരെ
തേടി തേടി അലയുന്നു നീ
വീണ്ടും തേങ്ങി കരയുന്നു നീ..
കടൽക്കിളിയെപ്പോലെ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sneham Ethormayil