പൂവിലലിഞ്ഞ നിലാവു

പൂവിലലിഞ്ഞ നിലാവു തുളുമ്പും തേനായ്
മനസ്സിലലിഞ്ഞ കിനാവു തുളുമ്പും പാട്ടായ്
എന്നും നുകരുവാൻ എങ്ങും നിറയുവാൻ
ഹവ്വ ഹവ്വാ ഹവ്വ ഹവ്വാ
(പൂവിലലിഞ്ഞ...)

നിൻ കണ്ണിൽ തിരതല്ലും കടൽ കണ്ടു ഞാൻ
മധുരാനുരാഗത്തിൻ നിധി കണ്ടു ഞാൻ
ഉയിരിന്റെ കോവിലിൽ ഉയരുന്നു ശംഖൊലി
താളമേളങ്ങൾ നവഗീതങ്ങൾ
നിൻ സ്നേഹ മധുഗാനമലിയുന്നെന്നിൽ
ഒരു പുത്തൻ അനുഭൂതി ഉണരുന്നെന്നിൽ
പൂവാകും ഹൃദയവും നനയുന്ന നയനവും
ആകെ കുളിർ കോരും തളിർമേനിയും
എനിക്കായ് കാക്കുന്നു പ്രണയം
നിൻ കണ്ണിൽ പ്രളയം ഇതു ലഹരി താൻ
ഹവ്വാ ഹവ്വാ

പെണ്ണിന്റെ അനുരാഗകഥയൊന്നു താൻ
കാലത്തിലലിയുന്നു വ്യഥയൊന്നു താൻ
മധുരിക്കും വാക്കിനാൽ
ഒളിയമ്പാം ചിരിയുമായ് നിങ്ങൾ
ഞങ്ങൾക്കായ് വല വീഴുന്നു
സന്ദേഹം പെണ്ണിന്റെ കളിത്തോഴി താൻ
സത്യത്തിൻ വദനത്തിൽ കരിപൂശല്ലേ
ഒന്നിക്കും കരളുകൾ സന്ധിക്കും കനവുകൾ
ഇനിയും നാം ചേർന്നാൽ മദനോത്സവം
നിറയും സ്നേഹത്തിൻ മൊഴികൾ കേൾക്കാത്ത
ഹൃദയം ആടീടുമൊ
ഹവ്വാ ഹവ്വാ
(പൂവിലലിഞ്ഞ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovilalinja nilavu

Additional Info

Year: 
1985

അനുബന്ധവർത്തമാനം