രവി കണ്ടതെല്ലാം

രവി കണ്ടതെല്ലാം കവി കാണുന്നു
കവി കണ്ടതെല്ലാം കുടിയന്‍ കാണുന്നു
എന്നു പണ്ടു കവി പാടിപോല്‍
അയ്യയ്യോ ഞാനൊന്നും കാണുന്നീലാ
ചുറ്റിനും കുത്തുന്ന കൂരിരുളല്ലോ
(രവി കണ്ടതെല്ലാം...)

ബൊമ്മകള്‍ നാം എല്ലാമെന്നതുണ്മയേയല്ല അല്ല
പരമാത്മാവാട്ടുമെന്ന കഥ ശരിയല്ല അല്ല
എന്നെയാട്ടും പാപിയെ മതിമറന്ന ദ്രോഹിയെ
പിന്നില്‍ നിന്നാട്ടുന്ന ശക്തിയേതു്
എന്നാളും അവനൊന്നും ദൈവമല്ല ദൈവമല്ല
പ്രപഞ്ചത്തിനാകെ ഒരേയൊരു ദൈവം
സൂര്യന്‍ ഹാ...
(രവി കണ്ടതെല്ലാം...)

ന്യായമെങ്ങ് നീതിയെങ്ങ് കാശിക്കു പോയോ
സത്യത്തിന്‍ കഥയിന്ന് നുണക്കഥയായോ
നിയമമിന്നു കുടിയനായ് മാളികയില്‍ തടവിലായ്
എരിയുന്നു ദുഃഖത്തില്‍ തെരുവുകളാകേ
എല്ലാമേ കലികാല വൈഭവമെന്നോ
കലികാലമല്ല കവികാലം ഹഹഹഹഹാ...
(രവി കണ്ടതെല്ലാം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ravi kandathellam