താരുകളേ തളിരുകളേ

ഹാപ്പി ബർത്ത് ഡേ ടു മീ
ഹാപ്പി ബർത്ത് ഡേ ടു മീ
താരുകളേ തളിരുകളേ താമരമലരുകളേ
ഓലപ്പീപ്പി വിളിച്ചും കൊണ്ടീ
പീലിത്തണലിൽ വാ വാ വാ
ഹാപ്പി ബർത്ത് ഡേ ടു മീ
ഹാപ്പി ബർത്ത് ഡേ ടു മീ

അല്ലിപ്പൂവിനു ജന്മദിനം ഇന്നി-
ല്ലിപ്പൂവിനു ജന്മദിനം
ഇന്നീ ഫുൾമൂൺ നൈറ്റിൽ
ലിറ്റിൽ സ്റ്റാറിനുമെനിക്കും ജന്മദിനം
കം ആൻഡ് വിഷ് യൂ എ ലിറ്റിൽ ബട്ടർഫ്ലൈ
ഹാപ്പി ബർത്ത് ഡേ ടു മീ
താരുകളേ തളിരുകളേ താമരമലരുകളേ

മാനത്തിന്റെ കുടക്കീഴിൽ
ഈ മായാജാല പൂങ്കൂട്ടിൽ
താനേ ചുറ്റണ തൊട്ടിലിൽ ഞാനും
നിങ്ങളുമൊന്നായ് ആടേണം
കം ആൻഡ് വിഷ് യൂ എ ലിറ്റിൽ ബട്ടർഫ്ലൈ
ഹാപ്പി ബർത്ത് ഡേ ടു മീ
(താരുകളേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaarukale thalirukale

Additional Info

Year: 
1985

അനുബന്ധവർത്തമാനം