പൊന്മറക്കുടചൂടി എന്മുന്നിലെത്തും
പൊന്മറക്കുടചൂടി എന്മുന്നിലെത്തും
പൂമനയ്ക്കലെ തത്തേ പൂമനയ്ക്കലെ തത്തേ
എന്റെ ഹൃദയമാം ശ്രീഗോപുരത്തിലെ
ഏകാന്ത മണിയറയ്ക്കുള്ളില്‍
ചന്ദനപ്പൂങ്കട്ടിൽ ഞാനൊരുക്കും
അതില്‍ ചന്ദ്രമംഗലിപ്പൂനിരത്തും
പൊന്മറക്കുടചൂടി എന്മുന്നിലെത്തും
പൂമനയ്ക്കലെ തത്തേ പൂമനയ്ക്കലെ തത്തേ
ചാരുനഗ്നമൃദു പാദങ്ങളോടെ നീ
നാണിച്ചെന്നരികിലെത്തുമ്പോള്‍
ആരുമിതേവരെ നുള്ളിവിടര്‍ത്താത്ത
മാദകമേനി ഞാന്‍ പുല്‍കും
പൊന്മറക്കുടചൂടി എന്മുന്നിലെത്തും
പൂമനയ്ക്കലെ തത്തേ പൂമനയ്ക്കലെ തത്തേ
ആലിലവയറിലെ താമരപ്പൊക്കിളില്‍
താഴെ പൊന്നരക്കെട്ടില്‍
ഇളകുമേലസ്സിലെ മന്മഥമന്ത്രങ്ങള്‍
ഉരുവിട്ടു ഞാനെന്നിലലിയും
പൊന്മറക്കുടചൂടി എന്മുന്നിലെത്തും
പൂമനയ്ക്കലെ തത്തേ പൂമനയ്ക്കലെ തത്തേ
രത്നകംബളം നീര്‍ത്തിയ മച്ചകം
രാസക്രീഡാ രംഗമാകുമ്പോള്‍
രാവിന്റെ നാലാം യാമങ്ങളില്‍ നമ്മള്‍
ഭൂമിയില്‍ സ്വര്‍ഗ്ഗമൊരുക്കും
പൊന്മറക്കുടചൂടി എന്മുന്നിലെത്തും
പൂമനയ്ക്കലെ തത്തേ പൂമനയ്ക്കലെ തത്തേ