ഈ താഴ്വര

ഈ താഴ്വര പാടും പൂന്തെന്നലിന്നീണം 
പൊൻ താരകൾ മേലെ ആലോലം 
മാമല തൂമഞ്ഞല പുൽകി തേൻചില്ലകൾ കാത്തു 
ഈ പൊൻമുളംകൂട്ടിൽ രാപ്പാടികൾ 
എന്നിലെ ഞാനോ നിന്നിലെ ഞാനോ 
വിണ്ണിലെ നേരോ ആരാവോ 
മണ്ണിലെ ജന്മം പൊൻചിറകേകി 
താനേ മറയുകയോ 

ഈ താഴ്വര പാടും പൂന്തെന്നലിന്നീണം 
പൊൻ താരകൾ മേലെ ആലോലം 
 
വഴികൾ കനലെരിയും ചടുല നടനമതി-
ലകലെ അതിരുകളിൽ പൊരുതി അതിരനവൻ 
അകലെ മലമുകളിലെരിയും കതിരവനായ് 
പടരും പകലൊളിയായ് തകരും ഇരുളലകൾ 
അലയും മുകിലലകൾ പൊഴിയും മഴയിഴയായണിയും 
മലരുകളോ നിറവിൻ മലനിരകൾ 

ഉയരും ജീവനിലെ  വീറിൻ തരുണ രണം 
ഒഴുകും അരുവികളായ് പാറും പറവകളായ് 
കഴുകൻ ചിറകടികൾ പതിയെ കൊടുമുടിയിൽ 
എതിരെ അതിരനവൻ കരുതി കാവലുമായ് 
കിളികൾ തരുനിരയിൽ പാടും പൂങ്കുഴലിൽ 
തിരകൾ മേലെയൊരാൾ പ്രഭയിലണയുകയായ് 

വരവായ് അതിരൻ  
 
* Lyrics provided here are for public reference only. Copying and posting lyrics from M3DB to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee Thazhvara

Additional Info

Year: 
2019

അനുബന്ധവർത്തമാനം