കിലുകിലെ വള കിലുങ്ങവേ

കിലുകിലെ വള കിലുങ്ങവേ
കിളിമരം തളിരണിയവേ
ഇന്നെന്റെ കരളിലെ കൊഞ്ചലിലെ
ചിന്നീടും കുളിരിന്റെ തൊങ്ങലിൽ
എൻ കനവിലെ മധുമയ കണമണിയാനായ്
മോഹമായി വാ .... ദാഹമായി വാ (കിലുകിലെ)

മെയ്യിൽ നുരയിടും കനവിൽ നിൻ
അല്ലിത്തൂവൽ ചിറകുകൾ പൊതിയാമോ
കൊഞ്ചും കിളിയുടെ അഴകിൽ നീ
നീഹാരക്കതിരുകൾ ചൊരിയാമോ
ആലോലം പാട്ടും പാടി വനികകളിൽ
ആഹാ... ആഹാ ... ആഹാ...
ആകാശമലരുകൾ നിരത്തിടുമോ
പോരൂ ... പോരൂ ... പോരൂ ...
ഉള്ളിലുള്ള മോഹത്തിന്റെ തിരി തെളിക്കൂ
എന്നിലുള്ള നാണത്തിന്റെ കുളിരണിയൂ  (കിലുകിലെ)