തിങ്കൾപ്പൂ വിരിഞ്ഞുവോ - F

തിങ്കൾപ്പൂ വിരിഞ്ഞുവോ ഇന്നെൻ കണ്ണിലും
തങ്കത്തേരിറങ്ങിയോ നീയെന്നുള്ളിലും
ചിത്രവർണങ്ങളേ പ്രിയ സ്വപ്നഹംസങ്ങളേ പറയൂ 
ആ...   (തിങ്കൾപ്പൂ)

മഞ്ഞിൻ തുള്ളിയിൽ വിണ്ണിൻ സ്നേഹമോ
മിന്നും ചിപ്പിയിൽ പെണ്ണിൻ മോഹമോ
മാനം പെയ്തുവോ മാരിച്ചന്തം  
വെണ്ണക്കല്ലു കൊട്ടാരം നിന്നെക്കാത്തു നിൽപ്പൂ  
വേനൽക്കാറ്റുമിന്നേരം വേളിപ്പന്തൽ തീർത്തൂ
മുത്തേ പൊന്നിൽ മൂടിയെത്തും രാവുകൾ (തിങ്കൾപ്പൂ)

തേനിൽച്ചോർന്നുവോ പൂജാ സൗരഭം
താനെ വന്നുവോ ഏതോ പുഷ്പകം
വാരിപ്പുൽകുമോ നീലാകാശം
സ്വർഗത്തിന്റെ തേരിൽ നാം സ്വപ്നം പങ്കു വെക്കും
ഒന്നായ്ത്തീരും നാളിൽ നാം ഓരോ വർണ്ണം നെയ്യും
എന്നും മുന്നിൽ പൂവിരിക്കും വീഥികൾ  (തിങ്കൾപ്പൂ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thinkalpoo Virinjuvo - F

Additional Info

Year: 
1998