പോരാടുന്നേ പോരാടുന്നേ
പോരാടുന്നേ... പോരാടുന്നേ....
ഇരുപട തമ്മിൽ പോരാടുന്നേ...
മൈതാനത്തെ പടനിലമാക്കി...
എരിപൊരി വീറിൽ പോരാടുന്നേ...
നീയാണോ.... ഞാനാണോ...
ഈ ഓരോ നിമിഷവും ഉദ്യേകം...
ആവേശം... തീരാതെ....
രാവും പകലും ഒരുക്കങ്ങൾ....
പോരാടുന്നേ... പോരാടുന്നേ....
ഇരുപട തമ്മിൽ പോരാടുന്നേ...
മൈതാനത്തെ പടനിലമാക്കി...
എരിപൊരി വീറിൽ പോരാടുന്നേ...
ഓരോ പന്തും മൈതാനത്തിനു
മേലേ പാറി പോകണം...
കണ്ണും കയ്യും ചോടും ചേരണ-
മോരോ ഇഞ്ചും തെറ്റാതെ...
മണ്ണിൽ പൊങ്ങും തീയായ് മാറണ-
മൊന്നായ് നമ്മൾ തോൽക്കാതെ....
അങ്ങേ ഭാഗത്താരാണെങ്കിലും
എന്താണേലും വാ....
കണ്ണേ നിൻ... കണ്ണോരം...
തെരു തെരെ മിന്നണതെന്താണ്...
മുന്നേറാൻ... എന്നുള്ളിൽ...
കതിരൊളിയേകണമൊന്നാളും....
ആ....
നീയാണോ.... ഞാനാണോ...
ഈ ഓരോ നിമിഷവും ഉദ്യേകം...
ആവേശം... തീരാതെ....
രാവും പകലും ഒരുക്കങ്ങൾ....
ഓ.....
പോരാടുന്നേ... പോരാടുന്നേ....
ഇരുപട തമ്മിൽ പോരാടുന്നേ...
മൈതാനത്തെ പടനിലമാക്കി...
എരിപൊരി വീറിൽ പോരാടുന്നേ...