കന്നിനിലാവിനു നാണം
കന്നിനിലാവിനു നാണം
ഇന്നെന്നെക്കാണും നേരം
ഒരോമനമോഹം
മഞ്ഞണിപ്പൂവിനു നാണം
ഇന്നെന്നെക്കാണും നേരം
ഒലീവിൻ മേലേ
ഓ.... മേലേ ... മേലേ ...
കിങ്ങിണിക്കൊഴുന്തേ
കന്നിനിലാവിനു നാണം
ഇന്നെന്നെക്കാണും നേരം
ഒരോമനമോഹം
ആ...
നാനാനനാനനാ...
മാലാഖമാരുടെ ലോകം ഒരുങ്ങീ കിനാവിൽ
വെള്ളരിപ്രാവുകൾ പോലെ പോലെ വളർന്നൂ വികാരം
പൊൻകതിർപ്പൂക്കളും മുന്തിരിച്ചാറുമായ്
ആ... മെല്ലെ മെല്ലെ നിന്നിലണഞ്ഞൂ ഞാൻ (കന്നിനിലാവിനു)
ഏഴാം സ്വർഗം പൂത്തൂ ഉണർന്നൂ സുഗന്ധം
നീളേ പുതുമഴ വീണൂ കുളുർന്നൂ വസന്തം
പൗർണ്ണമിപ്പൊയ്കയിൽ ഈറനാം താരകൾ
ആ... ഇതാ ഇതാ കോടിയണിഞ്ഞൂ (കന്നിനിലാവിനു)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanninilavinu Naanam
Additional Info
Year:
1995
ഗാനശാഖ: