കനവൊരു സംഗീതം

കനവൊരു സംഗീതം സ്നേഹക്കടലൊരു സംഗീതം
പൂവിനു സംഗീതം വാർമഴവില്ലിനു സംഗീതം
മഴയിൽ സംഗീതം രാക്കിളി പാടുമീണം പോലുമേതൊരു 
സ്നേഹാലാപം സ്വരമൊഴുകും സംഗീതം  (കനവൊരു)

ഇവിടെയാണാദ്യമായ് ജീവിതം ശ്രുതി ചേർന്നൂ
സംഗീതമായ് നിലാവും ഭൂമിയും
പുഴയുടെ തരളിത രാഗം പോലും
മാനസവീണയിലൊഴുകിയ നേരം  (കനവൊരു)

താതന്റെ സ്നേഹമോ സ്വർലോകസംഗീതം
സംഗീതമായ് പുലർന്നൂ വാസരം
പള്ളിമണികളുടെ മധുരലയത്തിൽ
കലയുടെ കേളീരംഗം കൂട്ടിയ (കനവൊരു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanavoru Sangeetham

Additional Info

Year: 
1995

അനുബന്ധവർത്തമാനം