എന്തേ ശ്രീ പത്മനാഭാ
എന്തേ ശ്രീ പത്മനാഭാ നിൻ നേത്രം നീലനേത്രം
ഇന്നെന്നിൽ പതിഞ്ഞീടാൻ വൈകുന്നു
നിൻ കടാക്ഷം
എന്തേ ശ്രീ പത്മനാഭാ...
നളിനാക്ഷൻ മരുവുന്ന നറുപാൽക്കടൽ തീരം
സുരഭീല സമീരനിൽ അളിവേണു മണിനാദം
അതു കേട്ടുവന്നൊരീ ഗോകുല കന്യയിൽ
നിനക്കില്ലേ കാരുണ്യം കണ്ണാ കണ്ണാ കണ്ണാ...
നൂപുരങ്ങൾ ഞാനണിഞ്ഞാലോ -തവ
ഗോപുരത്തിൻ നടയിൽ വന്നാലോ
പ്രാണനെന്നു നീ വിളിച്ചു -നിൻ
പാതി മെയ്യായ് ഞാൻ തുടിക്കുവാൻ
നൂപുരങ്ങൾ ഞാനണിഞ്ഞാൽ ആ...
നൂപുരങ്ങൾ ഞാനണിഞ്ഞാലോ -തവ
ഗോപുരത്തിൻ നടയിൽ വന്നാലോ
നൂപുരങ്ങൾ ഞാനണിഞ്ഞാലോ
വയൽവരമ്പിൽ പറന്നിരിക്കും കിളിമകളെ വാ
കിളുന്നു പെണ്ണിൻ കരൾനിറയും കതിരു
കാണാൻ വാ
മുകളിൽ നിന്നും കൊണ്ടുവരും മധുരമൽപ്പം താ
പൂമകളെ നിൻ മൊഴി തൻ പുളകമൽപ്പം താ
വയൽവരമ്പിൽ പറന്നിരിക്കും കിളിമകളെ വാ
കിളിമകളെ വാ കിളിമകളെ വാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Enthe sree padmanabha
Additional Info
Year:
1985
ഗാനശാഖ: