സിന്ദൂരസന്ധ്യയിൽ ആറാടി

സിന്ദൂരസന്ധ്യയിൽ ആറാടി നിൽക്കും
സുവർണ്ണ സാഗര തീരം
ആയിരമായിരം ഓമൽസ്മൃതികൾ
അണിഞ്ഞൊരുങ്ങന്ന ഹൃദയം -ഈ ഹൃദയം
സിന്ദൂരസന്ധ്യയിൽ ആറാടി നിൽക്കും
സുവർണ്ണ സാഗര തീരം
ആയിരമായിരം ഓമൽസ്മൃതികൾ
അണിഞ്ഞൊരുങ്ങുന്ന ഹൃദയം -ഈ ഹൃദയം
സിന്ദൂരസന്ധ്യയിൽ ആറാടി നിൽക്കും
സുവർണ്ണ സാഗര തീരം

ഏഴിലംപാലതൻ പൂവണി നിഴലിൽ
ഏഴുനില മാളിക പണിയും
ചെമ്പകകാട്ടിലെ ചെങ്കല്ലുകളാൽ അമ്പലമുണ്ടാക്കാം
വേലയും പൂരവും കാണാം
സിന്ദൂരസന്ധ്യയിൽ ആറാടി നിൽക്കും
സുവർണ്ണ സാഗര തീരം

ജന്മാന്തരങ്ങളിൽ ജീവിതവനിയിൽ
പുണ്യം നുകരുവോർ നമ്മൾ
കൈവന്നീടുക വീണ്ടും ഒരിക്കലാ
കൈവല്യ സൗഭാഗ്യകാലം
സൗവർണ്ണ സാഗരതീരം

സിന്ദൂരസന്ധ്യയിൽ ആറാടി നിൽക്കും
സുവർണ്ണ സാഗര തീരം
ആയിരമായിരം ഓമൽസ്മൃതികൾ
അണിഞ്ഞൊരുങ്ങുന്ന ഹൃദയം -ഈ ഹൃദയം
സിന്ദൂരസന്ധ്യയിൽ ആറാടി നിൽക്കും
സുവർണ്ണ സാഗര തീരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sindhoora sandyayil

Additional Info

Year: 
1985

അനുബന്ധവർത്തമാനം