മണവാളൻ അടുക്കുന്ന സമയമായി
മണവാളൻ അടുക്കുന്ന സമയമായി
മണവാട്ടി തുടുക്കുന്നു കുളിരുമായി
കുളിർ കൊണ്ട് മൂടും മേനിയാകെ
മണമുള്ള തൈലം പൂശെടി പെണ്ണേ
മണമുള്ള തൈലം പൂശെടി പെണ്ണേ
തൈലത്തിലിവളെ നാം കുളിപ്പിച്ചാലോ
കനകത്തിലിവളെ നാം ഒളിപ്പിച്ചാലോ
മണവാളൻ അടുക്കുന്ന സമയമായി
മണവാട്ടി തുടുക്കുന്നു കുളിരുമായി
മുടി മീതെ ചെമ്പുകപന്തലൊരുക്കുമീ
ചിറയിൻകീഴിലെ ഹൂറിയാണ് ഇവൾ
സുബർക്കത്തു നിന്നു ദുനിയാവിലെപ്പോഴോ
വഴി തെറ്റി വന്നൊരു അഴകാണ്
ഹായ്...ഹായ് ഹായ്.. ആ....
ഈ മദനപ്പൂ വിരിയണ കണ്ണുകള്
ഇന്ന് മണിമാരൻ നീന്തണ കടലുകള്
ഈ മറുകുള്ള മാറിലെ മുത്തുകള്
ഇന്ന് മണിമാരൻ ചൂടണ മുത്തുകള്
മണവാളൻ അടുക്കുന്ന സമയമായി
മണവാട്ടി തുടുക്കുന്നു കുളിരുമായി
കുളിർ കൊണ്ട് മൂടും മേനിയാകെ
മണമുള്ള തൈലം പൂശെടി പെണ്ണേ
മണമുള്ള തൈലം പൂശെടി പെണ്ണേ
തൈലത്തിലിവളെ നാം കുളിപ്പിച്ചാലോ
കനകത്തിലിവളെ നാം ഒളിപ്പിച്ചാലോ
മണവാളൻ അടുക്കുന്ന സമയമായി
മണവാട്ടി തുടുക്കുന്നു കുളിരുമായി