അത്തിമരക്കൊമ്പത്ത് തത്തക്കിളി

Year: 
1985
Athimarakkombathu
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

അത്തിമരക്കൊമ്പത്ത് തത്തക്കിളി വന്നല്ലോ
മുല്ല പൂങ്കാവുകളില്‍ ചെല്ലക്കുയില്‍ പാടുന്നല്ലോ
നിന്റെ കരിമിഴിയില്‍ കവിതയും വിരിഞ്ഞല്ലോ
കരിവരിവണ്ടിന്‍‍ കൂട്ടം പോലെ
കുറുനിര ആടിയാടി നില്‍ക്കുന്നല്ലോ
അത്തിമരക്കൊമ്പത്ത് തത്തക്കിളി വന്നല്ലോ
മുല്ല പൂങ്കാവുകളില്‍ ചെല്ലക്കുയില്‍ പാടുന്നല്ലോ

ഓ...ഓ....
എന്നാശപോലെ പൂത്ത് നില്‍ക്കുന്ന
പൊന്നിലഞ്ഞിച്ചോട്ടില്‍ ആമോദമായ്
ആതിരാക്കുളിരുപോല്‍ ആവണിപ്പുലരിപോല്‍
പ്രിയസഖി നീയും വന്നുചേര്‍ന്നാല്‍
മമ മനമെന്നുമെന്നും ഗാനം പാടും
അത്തിമരക്കൊമ്പത്ത് തത്തക്കിളി വന്നല്ലോ
മുല്ല പൂങ്കാവുകളില്‍ ചെല്ലക്കുയില്‍ പാടുന്നല്ലോ

ഓ...ഓ....
മണിയറയില്‍ നീ മധുരവുമായി
അകതാരില്‍ പൊന്‍‌കിനാവായ് വന്നാൽ
മൃത്യുവിന്നപ്പുറം നില്‍ക്കുമാ സ്വര്‍ഗ്ഗവും
ഒരു മൃദുസ്‌മേരം ചുണ്ടില്‍ തൂകി
നിനക്കായ് ഞാനും എന്തും വെടിഞ്ഞിടാം

അത്തിമരക്കൊമ്പത്ത് തത്തക്കിളി വന്നല്ലോ
മുല്ല പൂങ്കാവുകളില്‍ ചെല്ലക്കുയില്‍ പാടുന്നല്ലോ
നിന്റെ കരിമിഴിയില്‍ കവിതയും വിരിഞ്ഞല്ലോ
കരിവരിവണ്ടിന്‍‍ കൂട്ടം പോലെ
കുറുനിര ആടിയാടി നില്‍ക്കുന്നല്ലോ
അത്തിമരക്കൊമ്പത്ത് തത്തക്കിളി വന്നല്ലോ
മുല്ല പൂങ്കാവുകളില്‍ ചെല്ലക്കുയില്‍ പാടുന്നല്ലോ

Athimara Kombathu Thathakkili Vannallo...! Pachavelicham (1985). (Prajeesh)