പാതിരാ താരങ്ങൾ കാവലായ്

ഐ ലവ് യൂ
ഹാ... 
പാതിരാ താരങ്ങൾ കാവലായ് നിൽക്കുമീ രാത്രിയിൽ...
പ്രണയരാത്രിയിൽ....
കണ്ണുകൾ കണ്ണിലെ കർ‌ണ്ണികാരങ്ങളായ് പൂത്തുവോ 
മനസ്സു പാടിയോ...

എന്തിനെന്റെ മുന്നിൽ നീ തിങ്കളായ്  
മെല്ലെയെൻ നെഞ്ചിലെ വിങ്ങലായ്...
എന്തിനെന്റെ മുന്നിൽ നീ തിങ്കളായ് 
മെല്ലെയെൻ നെഞ്ചിലെ വിങ്ങലായ്...
മാരുരുങ്ങി നീ മയങ്ങവേ...
പാരിജാതമായ് പതുങ്ങവേ 
ഒന്നു മിണ്ടുമോ അലിഞ്ഞു പാടുമോ...

പാതിരാ താരങ്ങൾ കാവലായ് നിൽക്കുമീ രാത്രിയിൽ...
പ്രണയരാത്രിയിൽ....

ലാല ലാലാ...ലാല... 
എന്തിനെന്റെ രാത്രിയിൽ ചുണ്ടിലെ 
മന്ത്രചുംബനം കവർന്ന ചോരനായ്...
എന്തിനെന്റെ രാത്രിയിൽ ചുണ്ടിലെ 
മന്ത്രചുംബനം കവർന്ന ചോരനായ്...
നീ തലോടവേ നിലാവു പോൽ 
വീണലിഞ്ഞു ഞാൻ വിമൂകമായ്....
ഒന്നു മിണ്ടുമോ മറന്നു പാടുമോ...

പാതിരാ താരങ്ങൾ കാവലായ് നിൽക്കുമീ രാത്രിയിൽ...
പ്രണയരാത്രിയിൽ....
കണ്ണുകൾ കണ്ണിലെ കർ‌ണ്ണികാരങ്ങളായ് പൂത്തുവോ 
മനസ്സു പാടിയോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Pathiraa Tharangal