മനുഷ്യൻ എത്ര മനോഹരം

മനുഷ്യൻ...
എത്ര മനോഹരമായ പദം
മതങ്ങളിന്നും വേട്ടയാടും
പാവം മൃഗം മനുഷ്യൻ
മനുഷ്യൻ പാവം മൃഗം
മനുഷ്യൻ...
എത്ര മനോഹരമായ പദം

നാമെല്ലാരും ഒരേയൊരു പൂവിൻ
നാനാ വർണ്ണ ദലങ്ങൾ
ആദി നാദം പാടിയുണർത്തിയ
രാഗം താനം പല്ലവികൾ
മനുഷ്യൻ...
എത്ര മനോഹരമായ പദം

മതങ്ങൾ ഓരോ വചനങ്ങൾ പാടി
മനസ്സിന്റെ ജാലകം അടയ്ക്കുന്നു
പുറത്തു നിന്നേ തേങ്ങുന്നു വെളിച്ചം
അകത്തു വരാനെന്നെ അനുവദിയ്ക്കൂ

മനുഷ്യൻ...
എത്ര മനോഹരമായ പദം
മതങ്ങളിന്നും വേട്ടയാടും
പാവം മൃഗം മനുഷ്യൻ
മനുഷ്യൻ പാവം മൃഗം
മനുഷ്യൻ...
എത്ര മനോഹരമായ പദം

അസതോമാ സദ്‌ഗമയ
തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതംഗമയ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Manushyan ethra manoharam

Additional Info

Year: 
1986

അനുബന്ധവർത്തമാനം