മാവേലിത്തമ്പുരാന്‍ മക്കളെക്കാണുവാന്‍

മാവേലിത്തമ്പുരാന്‍ മക്കളെക്കാണുവാന്‍
പാതാളത്തീന്നിങ്ങ് വന്നിടുമ്പോള്‍
പൊന്നാട ചാര്‍ത്തണം പൂക്കളം വെയ്ക്കണം
ഊഞ്ഞാലിലാട്ടണം മന്നനെ നാം
(മാവേലിത്തമ്പുരാന്‍...)

കള്ളങ്ങളില്ലാത്ത കണ്ണീരുമില്ലാത്ത
ആമോദ നാളിന്റെ ഓര്‍മ്മകള്‍ക്കായ്
കൈകൊട്ടിപ്പാടുന്നു താളത്തിലാടുന്നു
ദുഃഖങ്ങള്‍ മൂടി നാം പൊട്ടിച്ചിരിക്കുന്നു
ഓണത്തപ്പാ പൊന്നോണത്തപ്പാ
ഓണത്തപ്പാ പൊന്നോണത്തപ്പാ

റബ്ബിന്‍ കല്പന വന്നപ്പോള്‍
പുന്നാരമോന്റെ ചങ്കിലതാ
കഠാരവച്ചു തക്‍ബീര്‍ ചൊല്ലി
ഇബ്രാഹിംനബി അലൈ സലാം
(റബ്ബിന്‍ കല്പന...)

തക്‍ബീര്‍ ചൊല്ലുക നാം
പെരുന്നാള്‍ രാവിന്നാണല്ലോ
ആനന്ദമേറും വീടുകളില്‍
നവദീപമുയര്‍ന്നല്ലോ
ആഹ്ലാദിക്കുക ആര്‍ത്തുവിളിക്കുക
നാടെങ്ങും സന്തോഷപ്പാട്ടുകള്‍ കേള്‍ക്കുന്നു
പുന്നാരമക്കള്‍ക്കെന്തൊരു സന്തോഷം
ആഹാ എന്തൊരു സന്തോഷം
ആഹാ എന്തൊരു സന്തോഷം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maveli thamburan makkale

Additional Info

Year: 
1985

അനുബന്ധവർത്തമാനം