ആലോലം കിളി നീലമലര്‍ക്കിളി
Music:
Lyricist:
Singer:
Film/album:
ആലോലം കിളി നീലമലര്‍ക്കിളി
അരികില്‍ വാ വാ നീയെന്‍ കതിരൊളി
നീ മറന്നോ സുന്ദരീ
നാം പകര്‍ന്നോരോര്‍മ്മകൾ
ഒരു പൂന്തളിലില്‍ തളിരിന്‍ കവിളില്‍
ചൊടിയില്‍ സ്വപ്നമുറങ്ങും മിഴിയില്‍
വിടര്‍ന്നു നിന്നു നീ - എന്നിൽ
പടര്‍ന്നു നിന്നു നീ
(ആലോലം കിളി...)
പീലിക്കതിര്‍മുടി ചൂടി
മേലേ കാവടിയാടി മാനം
കളമൊഴി തുടരൂ ഗാനം
രാഗസുരഭിലം ഈ മുഹൂര്‍ത്തം
നാം കൊതിക്കും സംഗമം
(ആലോലം കിളി...)
ഏതോ വീണയില്‍ നിന്നും ഈണം
ഊര്‍ന്നൊഴുകീടുകയല്ലോ
പ്രേമസുരഭിലമീ മുഹൂര്‍ത്തം
നാം കൊതിക്കും സംഗമം
(ആലോലം കിളി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aalolam kili
Additional Info
Year:
1985
ഗാനശാഖ: