കടലിനു പതിനേഴു വയസ്സായി
കടലിന്നു പതിനേഴു വയസ്സായി
കല്യാണപ്രായമായി
തുള്ളിച്ചാടി നടക്കും കടലിനെ
കണ്ടവർ കണ്ടവർ മോഹിച്ചൂ
(കടലിനു..)
ചക്രവാളം ചോദിച്ചു ഞാനൊരുമ്മ തരട്ടെ
ഭൂമി കാതിൽ മന്ത്രിച്ചു എൻ വിരിമാറിൽ മയങ്ങൂ
ആഴിപ്പെണ്ണു പറഞ്ഞൂ ഉഹും...
(കടലിനു..)
ചന്ദനവും പനിനീരും പേറി തെന്നൽ വന്നൂ
തമ്മിൽക്കണ്ടു മനസ്സു തുടിച്ചൂ ജീവിതമവനർപ്പിച്ചു
അപ്പോൾ വാനിൻ കണ്ണു ചുവന്നൂ ഭൂമിയും വീറയാർന്നു
ആഴിയന്നൊരു നാളിൽ ചന്ദ്രക്കലയെ പ്രസവിച്ചൂ
രാരിരോ...രാരീരോ...
(കടലിനു..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kadalinu pathinezhu vayassayi
Additional Info
ഗാനശാഖ: