സ്വർഗ്ഗസാഗരത്തിൽ നിന്നു
സ്വര്‍ഗ്ഗസാഗരത്തില്‍ നിന്നു
സ്വപ്നസാഗരത്തില്‍ വീണ
സ്വര്‍ണ്ണമത്സ്യകന്യകേ
നിന്റെ തീരത്തില്‍ നിന്നെന്റെ
തീരത്തിലേക്കെന്തു ദൂരം - എന്തു ദൂരം
(സ്വര്‍ഗ്ഗ..)
മുത്തു പോയൊരു ചിപ്പിയായ് ഞാന്‍ പണ്ടു നിന്റെ
പുഷ്യരാഗദ്വീപിനരികിലൊഴുകി വന്നു
മുത്തു പോയൊരു ചിപ്പിയായ് ഞാന്‍ പണ്ടു നിന്റെ
പുഷ്യരാഗദ്വീപിനരികിലൊഴുകി വന്നു
ലജ്ജയോടെ - നിന്‍ മുഖശ്രീ വിടരും ലജ്ജയോടെ
തിരപ്പുറത്തു പൂഞ്ചെതുമ്പല്‍ വിതിര്‍ത്തു വന്നൂ
നിന്റെ ചിറകിനുള്ളീല്‍ പൊതിഞ്ഞു പൊതിഞ്ഞു കൊണ്ടുപോന്നു - എന്നെ കൊണ്ടുപോന്നൂ
(സ്വര്‍ഗ്ഗ..)
മുത്തിരുന്നൊരു ചിപ്പിയില്‍ നീ
നിന്റെ നഗ്നബാഷ്പബിന്ദുവെന്തിനു നിറച്ചു വെച്ചു
മുത്തിരുന്നൊരു ചിപ്പിയില്‍ നീ
നിന്റെ നഗ്നബാഷ്പബിന്ദുവെന്തിനു നിറച്ചു വെച്ചു
രത്നമായി എന്നിലെ ചൂടുകൊണ്ടതു രത്നമായി
തിരമുറിച്ചു തോണിയിന്നു കടലിലിറക്കും
എന്റെ തുറമുഖത്തു തുഴഞ്ഞു പുണര്‍ന്നു
കൊണ്ടുപോകും - നിന്നെ കൊണ്ടുപോകും
(സ്വര്‍ഗ്ഗ..)