വരദയായ് വാഴുന്ന ദേവി
വരദയായ് വാഴുന്ന ദേവി - ദേവി
പ്രബലയായ് വാഴുന്ന ദേവി - ദേവി
കരളിന്‍ മണ്‍കലത്തില്‍ പൊങ്കാലയുമായ്
കടമിഴിതന്‍ കതിരണിയായ്
തിരുനടയില്‍ വന്നൂ ഞങ്ങള്‍
(വരദയായ്...)
അസുരരെ കൊല്ലാനായ് അവതരിക്കുന്നു നീ
അവനിയില്‍ ധര്‍മ്മത്തിന്‍ തെളിവുപോലെ
ആ....
കരുണയ്ക്കും മഹിമയ്ക്കും കേദാരമായെന്നും
ലോകങ്ങള്‍ കാക്കും കൌശികിയേ
(വരദയായ്...)
പലവിധ നന്മയ്ക്കായ് പുലരുകയല്ലോ നീ
ഇരുളിന്റെ ലോകത്തില്‍ ഉഷസ്സുപോലെ
ആ....
അഗതിക്കും അടിമയ്ക്കും ആശ്വാസമായെന്നും
ആലംബമേകും ഈശ്വരിയേ
(വരദയായ്...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Varadayaai vazhunna devi
Additional Info
Year:
1985
ഗാനശാഖ: