രാഗതരളിതമെന്‍ ഹൃദയം

രാഗതരളിതമെന്‍ ഹൃദയം
രജനിയില്‍ ഇതളിടും ഒരു മുകുളം
ഓ അരുളുവാനിനിയൊരു പുളകം
പകരുവാന്‍ ചൊടികളില്‍ മധുരം
പറയുവാന്‍ പുതിയൊരു രഹസ്യം
രാഗതരളിതമെന്‍ ഹൃദയം
രജനിയില്‍ ഇതളിടും ഒരു മുകുളം

ഇളകിടും സിരകളില്‍ ചോരതിളയ്ക്കുന്നു
എന്തിനോ വേണ്ടിയെന്‍ നെഞ്ചു തുടിക്കുന്നു
ദാഹം യൗവ്വന ദാഹം
അതു തീര്‍ക്കുവാനണയു മുന്നില്‍
രാഗതരളിതമെന്‍ ഹൃദയം
രജനിയില്‍ ഇതളിടും ഒരു മുകുളം

കുളിരുമായ് ഉറയുമെന്‍ മേനി തരിക്കുന്നു
എന്നിലെ ചിന്തയില്‍ തേന്‍ തുളുമ്പുന്നു
മോഹം നിങ്ങള്‍തന്‍ മോഹം
അതു തീര്‍ക്കുവാനണയു അണയു

രാഗതരളിതമെന്‍ ഹൃദയം
രജനിയില്‍ ഇതളിടും ഒരു മുകുളം
ഓ അരുളുവാനിനിയൊരു പുളകം
പകരുവാന്‍ ചൊടികളില്‍ മധുരം
പറയുവാന്‍ പുതിയൊരു രഹസ്യം
രാഗതരളിതമെന്‍ ഹൃദയം
രജനിയില്‍ ഇതളിടും ഒരു മുകുളം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ragatharalithamen hridayam

Additional Info

Year: 
1985

അനുബന്ധവർത്തമാനം