രാവിന്‍ റാണി

രാവിന്‍ റാണി
ഞാന്‍ പൂന്തേന്‍ ആഴി
അരികില്‍ വരൂ എന്നരികില്‍ വരു
ദേഹം പൊള്ളുമ്പോള്‍

മോഹസൂനം ഇതാ കാമമന്ത്രം ഇതാ
പാനപാത്രം ഇതാ താന്തഗാത്രം ഇതാ
തൊടാതെ തൊടൂ വിടാതെ വിടൂ
സുഖങ്ങള്‍ തരൂ .... തരില്ലയോ
(രാവിന്‍ റാണി...)

ലാസ്യരംഗം ഇതാ രാഗതല്പം ഇതാ
ശ്യാമയാമം ഇതാ പ്രേമയാഗം ഇതാ
വികാരതരം വിളംബും മനം
ഉണർത്തും മദം ... കണ്ടില്ലയോ
(രാവിന്‍ റാണി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raavin rani