മദനൻ തിരയും ദേവനർത്തകീ

മദനൻ തിരയും ദേവനർത്തകീ
മദമായ് വിരിയും ഭാവനർത്തകീ
പദസ്വരം ചാർത്തും വേളയിൽ
നയനം എരിയും നാഗസുന്ദരീ
മനനം തടയും മാംസമഞ്ജരീ
രതിപദം ആടും വേളയിൽ
(മദനൻ തിരയും...)

ഉമ്പർകോൻപുരിയിലും ഉന്മാദം ഉണർത്തിയ
ഉർവ്വശി ഞാൻ പ്രിയ ഉർവ്വശി ഞാൻ
മാമുനി മനസ്സിലും മലരമ്പാഴ്ത്തിയ
മേനക ഞാൻ പ്രിയ മേനക ഞാൻ
(മദനൻ തിരയും...)

മയൂര നർത്തനം മഞ്ജീര രഞ്ജനം
മരാള നർത്തനം മൃണാള പൂവനം
തെയ്യം തിറകെട്ടി മനസ്സുകളിൽ കേറും
ജിയ്യംജില കൊട്ടി സദസ്സുകളിൽ ഏറും
പെണ്ണേ എൻ മുന്നിൽ പെണ്ണേ നീ ആര്
കള്ളീ ഈ മണ്ണിൽ കള്ളീ നീ ആര്
(മദനൻ തിരയും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madanan thirayum

Additional Info

Year: 
1985

അനുബന്ധവർത്തമാനം