മണ്ടൻ ദിനമിത്

മണ്ടൻ ദിനമിത് മണ്ടൻ യുഗമിത്
മണ്ടൻ ഉലകിത് കണ്ടില്ലേ
മാറും പഴമകളോലും പുതുമകളേകും
മൊഴിയിത് കേട്ടില്ലേ
മൂരാച്ചിമാരേ വഴി മാറു നിങ്ങൾ
മുഖംമൂടി വേണോ മനുഷ്യനു തമ്മിൽ
ഞങ്ങൾ മാറ്റും എന്തും കൂട്ടായ്
ഹേയ് ഹേയ്
(മണ്ടൻ ദിനമിത്...)

ഞങ്ങൾ തീർത്തൊരീ ഐക്യമുന്നണി
കാട്ടും കാട്ടും ആൾബലം
നാവുയർത്തിയും കൈയ്യുയർത്തിയും
നേടും നേടും മോചനം
സിന്ദാബാദ് ഇൻക്വിലാബ്
സിന്ദാബാദ് എന്തിനും
വിജയം വരെയും സമരം തന്നെ
നീതികേടിനെതിരെ
ഞങ്ങൾ കൊള്ളും മുദ്രാവാക്യം
ഹോയ് ഹോയ്
(മണ്ടൻ ദിനമിത്...)

പ്രായഭേതമോ സ്വാർത്ഥമോഹമോ
ഇല്ലാ ഇല്ലാ ഞങ്ങളിൽ
ഏതു ചിന്തയും അഗ്നിനാളമായ്
ഒന്നായ് ആളും വേളയിൽ
പൊട്ടാനോ ചങ്ങല
കിട്ടാനോ വന്മല
അതിനായ് പൊരുതിപ്പടരും ശക്തി
നേരുകേടിൻ നേരെ
ഞങ്ങൾ എയ്യും ആഗ്നേയങ്ങൾ
ഹോയ് ഹോയ്
(മണ്ടൻ ദിനമിത്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mandan dinamithu