ഇളംതൂവൽ വീശി
ഇളംതൂവൽ വീശി കളഹംസമേ വാ
നിറംകൊണ്ടു മൂടും കിനാവിന്റെ ഭൂവിൽ
ഒരു നടനകലയുടെ നടയിലൊഴുകി വാ
ലയം ഒരേ ലയം ഇതിൽ നീ..നീ
ഇളംതൂവൽ വീശി കളഹംസമേ വാ
മുറുകുമിഴകളിൽ നാദം തുളുമ്പുന്ന നേരം
നിനക്കായ് തീർക്കുന്നു ഒരുതങ്ക രംഗം
ഉറങ്ങുന്ന മോഹം കിരണങ്ങൾ ചൂടി
ഗരിമഗ ഗരിമഗ
അഴകണിസരണിയിൽ
അരുണിമ പൊതിഞ്ഞീടവേ
ഗരിമഗ ഗരിമഗ
ഗരിസഗ മപ ഗമപനി സാ
ഇളംതൂവൽ വീശി കളഹംസമേ വാ
നിരഘനിരഘമാം താളം മുഴങ്ങുന്ന നേരം
നിനക്കായ് കോർക്കുന്നു ഒരു രാഗമാല്യം
കളിത്തട്ടിലേറി ഹിതം പോലെയാടു
ഗരിമഗ ഗരിമഗ
കരളിലെ വനികയിൽ കണിമലരിതളിടവേ
ഗരിമഗ ഗരിമഗ
ഗരിസഗ മപ ഗമപനി സാ
ഇളംതൂവൽ വീശി കളഹംസമേ
കളഹംസമേ കളഹംസമേ വാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ilam thooval veeshi
Additional Info
Year:
1985
ഗാനശാഖ: