ഉയരും മഞ്ഞലയിൽ

Year: 
2019
Film/album: 
Uyarum Manjalayil
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ഉയരും മഞ്ഞലയിൽ.. 
മറയും ഇന്നലെകൾ.. 
ഒരു പൂക്കാലം പൊഴിയുമീ ഇലകൾ...

മനസ്സിലീ ഓർമ്മകൾ 
കുരുന്നുപൂക്കളായി വിടർന്നു നിന്നോ...
അടർന്നൊരീ മോഹവും 
കൊരുത്തു ചേർത്തുവോ നിറങ്ങളാലേ...

അറിയാതെ നെഞ്ചിന്റെ ഇഴകളിലാരോ 
നെയ്ത പ്രിയമോലും ആ മുഖമോന്നു കാണാനായ്... 
വിരുന്നു വരാനായ്...
പിരിയാതെ പോയൊരാ വഴിത്താരിൽ            
നിറയേ പൊഴിഞ്ഞൊരോർമ പൊൻമാരി തന്നിൽ...
നനഞ്ഞു നീ...   

തിരികേ മടങ്ങുന്നൊരലകളിലേ വെൺ 
മൺതരികൾ പോലെ ഓര്മകളൂറി നിന്നില്ലേ...    
നിറഞ്ഞ നിലാവിൽ... 
പറയാതെ നിന്ന വാക്കിലെല്ലാമേ
അറിയാതെ പോയ തീരാമോഹങ്ങൾ നിന്നിൽ...
കവിതയായ്...

* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

June Video Song | Uyarum | Ifthi | Rajisha Vijayan | Vijay Babu | Friday Film House