നിണമൊഴുകുന്നൊരോർമ്മകൾ

നിണമൊഴുകുന്നൊരോർമ്മകൾ പാടിടാം
പൊരുതി മരിച്ചോർക്കിന്നെൻ പൂവിടാം...
എന്നാളും നാടിൻ പതാകയിൽ ...
ചുവപ്പായി പടർന്നവർ ...
എന്നാടിൻ ധീരനാൾ വഴിയാകെ
ദീപം നീട്ടവേ ...
വിടരാൻ മിടിച്ചു പുതുപുലരി
പുലരാൻ പൊലിഞ്ഞു തലമുറകൾ
ഉണരാം ഉടൻ പോർവഴി തിരയാം ...
വിടരാം സ്വയം പൊൻ പുലരികളായി  ..
ഉണരാം ഉയരാം....പ്രിയരേ പ്രിയരേ
ഉണരാം ഉയരാം....പ്രിയരേ പ്രിയരേ
 
ആകാശം പായും മേഘജാലമാകെ ചോന്നുവോ
ആവേശം നെയ്യും ജീവഗാഥ നീളെ കേൾക്കവേ
പോരാടാൻ തോന്നണം
സ്വാതന്ത്ര്യം കാത്തിടാൻ
നേരോടെ നേരിടാൻ
ഈ നാടിൻ നാളയെ ...
വിടരാൻ മിടിച്ചു പുതുപുലരി
പുലരാൻ പൊലിഞ്ഞു തലമുറകൾ
ഉണരാം ഉടൻ പോർവഴി തിരയാം ...
വിടരാം സ്വയം പൊൻ പുലരികളായി  ..
ഉണരാം ഉയരാം....പ്രിയരേ പ്രിയരേ
ഉണരാം ഉയരാം....പ്രിയരേ പ്രിയരേ
നിണമൊഴുകുന്നൊരോർമ്മകൾ പാടിടാം
പൊരുതി മരിച്ചോർക്കിന്നെൻ പൂവിടാം...

NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Janaadhipan | Ninamozhukunnorormakal Song Making ft Devika Deepak Dev, Mejjo Josseph | Official