മൂകമായ് പാടിടാന്‍

ആ.....
മൂകമായ് പാടിടാന്‍ മോഹമീ വേളയില്‍
മൗനരാഗങ്ങളായ് ദാഹഭാവങ്ങളായ്
മാനസം തേങ്ങുന്നിതേകാന്തമായ്
മൂകമായ് പാടിടാന്‍ മോഹമീ വേളയില്‍

തരളതരംഗങ്ങള്‍ ശ്രുതിമീട്ടുമീ
സ്വരരാഗലയതാള മധുഗീതമാല
അലമാലയായ് ആത്മാവണിഞ്ഞീടവേ
നീയിന്നൊരു ഗാനസാമ്രാജ്യരാജനായ്
മൂകമായ് പാടിടാന്‍ മോഹമീ വേളയിൽ

അകതാരില്‍ അതിമോഹം ചിറകുനീര്‍ത്തി
മലരാര്‍ന്ന മധുമാസ സ്വരവീണയായ്
അതിലൊഴുകീ സ്വപ്നരഥഹംസമായ് ഞാന്‍
അനുപമമൊരു രാഗതരംഗിണിയായ്

മൂകമായ് പാടിടാന്‍ മോഹമീ വേളയില്‍
മൗനരാഗങ്ങളായ് ദാഹഭാവങ്ങളായ്
മാനസം തേങ്ങുന്നിതേകാന്തമായ്
മൂകമായ് പാടിടാന്‍ മോഹമീ വേളയില്‍

Mookamaay paadidaan (Rala Rajan)