മധുമാസ മന്ദമാരുതൻ

ആ....
മധുമാസ മന്ദമാരുതൻ
മകരന്ദരാഗം തൂകവേ
മനതാരിലാത്മ നിർവൃതിയായ്
നിറയൂ നീ ഗാനമായ്
മധുമാസ മന്ദമാരുതൻ..

മലരാർന്നു മാധവങ്ങൾ
തളിരാർന്നു പൂവനങ്ങൾ
അനോരാഗലോല ഞാൻ നിന്നുടെ
അകതാരിൽ നിറയുമൊരനുഭൂതിയായ്
അനുഭൂതിയായ്

രാഗിണീ എൻ മാനസം
മോഹരാഗതരംഗമായ്
കണിയായ് കുളിർന്ന നിൻ മേനിയിൽ
മഗരി ഗരിസരിസ പധനി പധപമഗ
ഗമപനിസാ

കണിയായ് കുളിർന്ന നിൻ മേനിയിൽ
കതിരായ് നിറഞ്ഞു ഞാൻ പൂക്കവേ പൂക്കവേ
നിറമാർന്നുണർന്നു മോഹമായ്
നിറദീപജാലമാലയായ്
നിനവിൽ നിറഞ്ഞു നീ നിന്നു
നിധിയായ് എന്റെ കനവായ്
നിറമാർന്നുണർന്നു മോഹമായ്

Madhumasa Mandamaaruthan - Sooryane Mohicha Penkutty