അനുരാഗ നീല (M)

അനുരാഗനീല നദി
നീന്തി നീന്തി വരും ആടിമാസ മുകിലേ
ഇനി ചൂടുകെൻ്റെ
ഹൃദയാഭിലാഷമൊരു മാരിവില്ലിന്നിതളായ് (2)

പകരൂ... നീർമണി നീ...
പടരൂ.. ജീവനിൽ നീ...
ഹരിതാർദ്രമീ... തണലിടങ്ങളിൽ
അരികിൽ ചായൂ... നീലമയിലായ്
അനുരാഗനീല നദി
നീന്തിനീന്തിവരുംആടിമാസമുകിലേ

കാണുവാൻ.. പിടയുമെൻ മിഴി
വിജന വീഥിയിൽ.. ഇതുവരെ...
തേടവേ.. അരികെ നിന്നു നീ...
ഒരു നിലാവുപോൽ വരികയായ്
ചുരുൾ മുടിയിഴയിൽ... തിരുകീ ഞാൻ
ഈ... പനീരലർ തോഴീ....
അറിയാതെ നീയാ... വഴിയോരമൊന്നിൽ
കളയാതെ.. ചൂടി വരുമോ

അനുരാഗനീല നദി
നീന്തി നീന്തി വരും ആടിമാസ മുകിലേ

ഓർമ്മയിൽ വെറുതെയെൻ.. വിരൽ
തഴുകീ.. വീണയിൽ വിവശമായ്
കേട്ടുവോ പ്രണയതാളമാർന്നതി വിലോലമാം
ശ്രുതികൾ.. നീ...
ഒരു തുടം കനവ് തിരയാനോ
ഈ... നിശാനദിയിലൂടെ
ഒരുപോലെയിനി.. ഇരു തോണികളായ്
പുതുതീരം.. തേടിയലയാം

അനുരാഗനീല നദി
നീന്തി നീന്തി വരും ആടിമാസ മുകിലേ
ഇനി ചൂടുകെൻ്റെ..
ഹൃദയാഭിലാഷമൊരു മാരിവില്ലിന്നിതളായ്
പകരൂ... നീർമണി നീ...
പടരൂ.. ജീവനിൽ നീ...
ഹരിതാർദ്രമീ... തണലിടങ്ങളിൽ
അരികിൽ ചായൂ... നീലമയിലായ്
അനുരാഗനീല നദി
നീന്തിനീന്തിവരുംആടിമാസമുകിലേ

Song
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anuraga neela