ചിന്നി ചിന്നി
ചിന്നി ചിന്നി പെയ്യും മഴയിൽ
തെന്നിത്തെന്നി വരും.. കുളിരിൽ...
കാറ്റിലലിയും കൈതപ്പൂവിന്റെ
ചോട്ടിലെത്തുന്ന.. ശലഭം.... (2)
കുഞ്ഞുവിരൽത്തുമ്പിൽ തൂങ്ങി
മഴ മുകിലൂയലാടി..
നിറമേറും തഴുകിയൊഴുകിയണയും
പ്രണയ മൊഴിയുമായ്.....
ചിന്നി ചിന്നി പെയ്യും മഴയിൽ
തെന്നിത്തെന്നി വരും കുളിരിൽ...
കാറ്റിലലിയും കൈതപ്പൂവിന്റെ
ചോട്ടിലെത്തുന്ന... ശലഭം
താരവും വാനവും... ഇഴചേർന്ന സ്നേഹമായ്
മേഘവും വർഷവും... സിരമുറിഞ്ഞ പുഴയായ്
പുലരിയും സന്ധ്യയും... ഹരിതശാന്തമായ് പ്രണയത്തിൻ
സൂര്യനും.. ഭൂമിയും.. ഇണയായലിയും
കറുകത്തൂമഞ്ഞിൽ നിറയും
മിഴിയും മൊഴിയും.. കിളിയായ്..
ചിന്നി ചിന്നി പെയ്യും മഴയിൽ
തെന്നിത്തെന്നി വരും.. കുളിരിൽ...
കാറ്റിലലിയും കൈതപ്പൂവിന്റെ
ചോട്ടിലെത്തുന്ന.. ശലഭം....
കുഞ്ഞുവിരൽത്തുമ്പിൽ തൂങ്ങി
മഴ മുകിലൂയലാടി..
നിറമേറും തഴുകിയൊഴുകിയണയും
പ്രണയ മൊഴിയുമായ്.....
ചിന്നി ചിന്നി പെയ്യും മഴയിൽ
തെന്നിത്തെന്നി വരും.. കുളിരിൽ...
കാറ്റിലലിയും കൈതപ്പൂവിന്റെ
ചോട്ടിലെത്തുന്ന.. ശലഭം....