ചെല്ലം ചെല്ലം
ചെല്ലം ചെല്ലം - എന്തര് ചെല്ലം
തങ്കം തങ്കം - എന്തര് തങ്കം
പൂവുകൾ നുള്ളി
വായോ വായോ താഴേ മേട്ടിൽ
ചേലേം നീട്ടി ഓളം വീശി
നെയ് നെയ് നെയ്യാറ്
ഓ നെയ് നെയ് നെയ്യാറ്
(ചെല്ലം ചെല്ലം...)
കാട്ടിലും നാട്ടിലും എന്നും കാണുമൊരാശാരി
എന്നും കാണുമൊരാശാരി
ഉളിയില്ലാതെ കോലില്ലാതെ
മരപ്പണി ചെയ്യും ആശാരി
നിറനിറ നിറമൊള്ള കുപ്പായമിട്ടോരു
ആശാരിപ്പയ്യന്റെ പേരു പറ
ഉം പേരു പറ
ചെല്ലപ്പനാശാരി
അല്ലല്ലാ അല്ലല്ലാ മരംകൊത്തി
ഓ...
(ചെല്ലം ചെല്ലം...)
ചറപറ ചറപറ നാമം ചൊല്ലുമൊരമ്മാവി
നാമം ചൊല്ലുമൊരമ്മാവി
കരയിൽക്കാണും ആറ്റിൽ ചാടും
കെണറു ഭരിക്കും അമ്മാവി
പരുപരെ പരുപരെ റവ്ക്കയണിഞ്ഞൊരു
അമ്മാവിയമ്മേടെ പേരു പറ
ഉം പേരു പറ
ചക്കിത്തള്ള ചക്കിത്തള്ള
അല്ലല്ലാ അല്ലല്ലാ തൊണ്ടാമാക്രി
ഓ...
(ചെല്ലം ചെല്ലം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Chellam chellam
Additional Info
Year:
1984
ഗാനശാഖ: