വനമാലീ നിന്‍ മാറില്‍ ചേര്‍ന്നു

വനമാലീ നിന്‍ മാറില്‍ ചേര്‍ന്നു
പീനപയോധരയുഗളം
അനുരാഗീ നിന്‍ മുരളി ചൊരിഞ്ഞു
പ്രഥമസമാഗമമധുരം
(വനമാലീ...)

നീലനിചോളം മാറ്റിയ രാധ
യദുകുല പൗർണ്ണമിയായി
കായാമ്പൂവും കളഭക്കുളിരും
കണ്ണനു വേണ്ടിയൊരുക്കി
ധീരസമീരേ യമുനാതീരേ
രതിസുഖസാരേ പാടി
(വനമാലീ...)

പ്രേമശലാക പീലികള്‍ കൊഴിയും
വനികയില്‍ നാണമൊഴുക്കി
കേളീലോലം ഓരോ പദവും
മന്മഥഗന്ധി വിടര്‍ത്തി
ഉരസിമുരാരേ രുപഹിതഹാരേ
ഘനഇവ തരളബലാകെ
(വനമാലീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vanamaali nin maaril

Additional Info

Year: 
1984

അനുബന്ധവർത്തമാനം