മംഗലാം കാവിലെ മായാഗൗരിക്ക്

മംഗലാംകാവിലെ മായാഗൗരിക്ക് തിങ്കളാഴ്ച തിരുനൊയമ്പ് തിങ്കളാഴ്ച തിരുനൊയമ്പ് (മംഗലാം..) പുലരാനേഴര രാവുള്ളപ്പോൾ മലയാളമങ്കയെപ്പോൽ നീരാടി കൃഷ്ണകാന്തിപ്പൂവുകൾ ചൂടി കൃഷ്ണതുളസിക്ക് വിളക്കു വെച്ചൂ (മംഗലാം..) അഞ്ജലി കൂപ്പി നിൽക്കുമ്പോൾ വിഷ്ണു കഞ്ജബാണനോടു കല്പിച്ചു നോമ്പു മുടക്കാൻ മന്മഥനപ്പോൾ മാമ്പൂവാലൊരു ശരം തൊടുത്തു (മംഗലാം..) അംബികയപ്പോൾ ഞെട്ടി വിറച്ചൂ കൺകളിൽ ഭാവാനിലൻ ജ്വലിച്ചു ഹിമഗിരിസുതയെ ആശ്വസിപ്പിക്കാൻ മുരഹരൻ മാംഗല്യവരം കൊടുത്തു (മംഗലാം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mangalamkavile