സങ്കല്പ മണ്ഡപത്തിൽ
സങ്കല്പമണ്ഠപത്തില്‍ രംഗപൂജാനൃത്തമാടാന്‍
എന്‍കിനാക്കളെന്നുമെന്നും ഒരുങ്ങിയെത്തുന്നൂ-
ഒരുങ്ങിയെത്തുന്നൂ
(സങ്കല്പമണ്ഠപത്തില്‍..)
മഞ്ജുളമാം ഗാനത്തോടെ മഞ്ജീരനാദത്തോടെ
കന്യകമാര്‍ താലവുമായ് ഒരുങ്ങിയെത്തുന്നൂ
മഞ്ജുളമാം ഗാനത്തോടെ മഞ്ജീരനാദത്തോടെ
കന്യകമാര്‍ താലവുമായ് ഒരുങ്ങിയെത്തുന്നൂ
യവനിക ഉയരാതെ കരഘോഷം കേള്‍ക്കാതെ
കവിളത്തു കണ്ണീരുമായ് തിരിച്ചു പോകുന്നൂ
(സങ്കല്പമണ്ഠപത്തില്‍..)
എന്റെ സ്വന്തം മനസ്സിലെ ഇന്ദ്രധനുസ്സെടുത്തു ഞാന്‍
സുന്ദരമാം ചിത്രജാലം എഴുതിവെയ്ക്കുന്നു
എന്റെ സ്വന്തം മനസ്സിലെ ഇന്ദ്രധനുസ്സെടുത്തു ഞാന്‍
സുന്ദരമാം ചിത്രജാലം എഴുതിവെയ്ക്കുന്നു
എന്റെ ചിത്രമന്ദിരത്തിന്‍ എണ്ണമറ്റ ചുമരുകളോ
കണ്ണീരിന്‍ പേമഴയില്‍ കുതിര്‍ന്നു വീഴുന്നു
(സങ്കല്പമണ്ഠപത്തില്‍..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sankalpamandapathil
Additional Info
ഗാനശാഖ: