ചന്ദ്രാര്‍ക്ക വർ‍ണ്ണേശ്വരീ ദേവീ

ചന്ദ്രാര്‍ക്ക വർ‍ണ്ണേശ്വരീ ദേവീ
ചന്ദ്രാംശു ബിംബാധരീ
ചന്ദ്രാര്‍ക്ക വർ‍ണ്ണേശ്വരീ ദേവീ
ചന്ദ്രാംശു ബിംബാധരീ
നിത്യവുമീശ്വരി നിന്നെ
ഭജിക്കുന്നൊരെന്നെ നീ
അമ്മേ തുണച്ചീടണേ
ചന്ദ്രാര്‍ക്ക വർ‍ണ്ണേശ്വരീ ദേവീ
ചന്ദ്രാംശു ബിംബാധരീ

അഗ്നിയില്‍ പിടയുമീ പ്രാണനെ നിത്യമായ്
ദുഃഖത്തിലാഴ്ത്താതെ അഭയം തരൂ
മനംനൊന്തു വിളിച്ചിട്ടും ഈ വിളികേള്‍ക്കാത്ത
നീയോ കരുണാമയീ നീയോ കരുണാമയീ
ചന്ദ്രാര്‍ക്ക വർ‍ണ്ണേശ്വരീ ദേവീ
ചന്ദ്രാംശു ബിംബാധരീ

നിന്‍ നിഴൽതേടും ഭക്തന്റെ മിഴികളില്‍
ചന്ദ്രബിംബമായ് നീയുണരൂ
ദാസന് ആശ്രയം നീയേ ശിവാനീ
അഭയം നീയേ ഭവാനീ
അഭയം നീയേ ഭവാനീ
അഭയം നീയേ ഭവാനീ
അഭയം നീയേ ഭവാനീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandrarkka varneswaree devi

Additional Info

Year: 
1984

അനുബന്ധവർത്തമാനം