ചാഞ്ഞും ചരിഞ്ഞും

Year: 
2018
Film/album: 
Chanjum charinjum
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ചാഞ്ഞും ചരിഞ്ഞുമേ പോണു നമ്മൾ
കാലം ചമച്ചൊരീ പൂവരമ്പിൽ...
ചാരെ നിലാവുപോൽ നീ ചിരിച്ചേ ..
ഉരുൾ നീങ്ങീടുന്നേ മനം കൂടെപ്പോണെ വഴി ദൂരെ

ഓരോ ദിനങ്ങളിൽ നിറങ്ങളെ തൂവിയും
ഓരോ വഴിയിലും പ്രതീക്ഷകൾ ചൂടിയും
നേരം പുലർന്നിടാൻ കതിച്ചതും മീട്ടിയും
കാണാൻ തിടുക്കമായ്  കണ്ണും കണ്ണും നീട്ടുന്നെ
കാറ്റിൽ തെന്നി തെന്നി ദലങ്ങളായ് പാറുന്നെ
കാതിൽ ചൊല്ലും മൊഴി സ്വരങ്ങളായ് മാറുന്നെ
കണ്ണാടി ചില്ലാകും നിന്നോമൽ കൺകളിൽ
കണ്ടേ കണ്ടേ ഞാനോ എന്നെത്തന്നെ
കൈതോലപ്പൂമണം വീശുന്നീ പാതയിൽ
നീയും ഞാനും ഇതോ തേടും തീരം

ചാഞ്ഞും ചരിഞ്ഞുമേ പോണു നമ്മൾ
കാലം ചമച്ചൊരീ പൂവരമ്പിൽ
ചാരെ നിലാവുപോൽ നീ ചിരിച്ചേ ..
ഉരുൾ നീങ്ങീടുന്നേ മനം കൂടെപ്പോണെ വഴി ദൂരെ

Chanjum Charinjum | Contessa | Sarath Appani | Sudip E.S | Jafriz R | Official Video