കാടും കാട്ടാറും
ഉം ...ഉം...ആ
കാടും കാട്ടാറും കടന്നുവന്ന്...
മാനത്തെ മേട്ടിലെ മണിക്കൂരുന്ന് (2)
മോഹിക്കും കഥകൾ കേട്ടു കേട്ട്
മോഹിക്കും കഥകൾ കേട്ടു കേട്ട്
കനവും കണ്ട് കണ്ട് ഉറങ്ങിയല്ലോ ...
ദൂരെ കനവിലായ് കാണാ കടവിലായ്
പൂക്കാത്ത വെയിൽച്ചില്ല പൂക്കുമ്പോൾ (2)
കൂട്ടിന്നായി ഞാനും കൂടെപ്പോരാല്ലോ
കൂട്ടിന്നായി ഞാനും കൂടെപ്പോരാല്ലോ
തൊട്ട് തൊട്ട് ഉം..നമ്മൾ പറന്നാലോ...
മാനത്തെ മേട്ടിലെ മണിക്കൂരുന്ന്
താരം മറഞ്ഞ രാവും തേങ്ങും മനസ്സുമായ്
പാടാത്ത കിളി മെല്ലെ പാടുമ്പോൾ (2 )
ചാരത്തായ് ഞാനും മൂകമായ് നിന്നു
ചാരത്തായ് ഞാനും മൂകമായ് നിന്നു
മെല്ലെ മെല്ലെ നിന്നിൽ അലിഞ്ഞാലോ
കാടും കാട്ടാറും കടന്നുവന്ന്...
മാനത്തെ മേട്ടിലെ മണിക്കൂരുന്ന് (2)
മോഹിക്കും കഥകൾ കേട്ടു കേട്ട്
മോഹിക്കും കഥകൾ കേട്ടു കേട്ട്
കനവും കണ്ട് കണ്ട് ഉറങ്ങിയല്ലോ ...
ഉറങ്ങിയല്ലോ .... ഉറങ്ങിയല്ലോ ....