അന്തിക്കൊരു
ഓ....
അന്തിക്കൊരു ചോപ്പും പൂശി സൂര്യൻ പോയേ
അന്തിക്കൊരു ചോപ്പും പൂശി സൂര്യൻ പോയേ
ചന്തമുള്ള ചന്തിരൻ ഒളിച്ചു വന്നേ...
നാണം കുണുങ്ങിനിന്നേ...
കണ്ണവം ആറ്റിലും തേവി നീരാടാൻ പോയി
കണ്ണാടി തെളിനീരിന്നു കുളിരുകോരി..കുളിരുകോരി
അന്തിക്കൊരു ചോപ്പും പൂശി സൂര്യൻ പോയേ
സൂര്യൻ പോയേ....
കാട്ടുവയന പൂത്തുലയണ കാലം വന്നേ
ഹയ് മാരനൊന്നു മാറിൽ ചായാൻ ഓടിവന്നെങ്കിൽ
കാട്ടുവയന പൂത്തുലയണ കാലം വന്നേ
മാരനൊന്നു മാറിൽ ചായാൻ ഓടിവന്നെങ്കിൽ
ആറ്റു നോറ്റു പൂതി കൊണ്ടെൻ ഉടല് പൊള്ളുന്നേ
ഏറുമാടകൂട്ടിലിന്ന് മഞ്ചമൊരുങ്ങുന്നെ...
ആറ്റു നോറ്റു പൂതി കൊണ്ടെൻ ഉടല് പൊള്ളുന്നേ
ഏറുമാടകൂട്ടിലിന്ന് മഞ്ചമൊരുങ്ങുന്നെ
അന്തിക്കൊരു ചോപ്പും പൂശി സൂര്യൻ പോയേ
സൂര്യൻ പോയേ....
താന്താനാനേ താന്താനാനേ താന്താനാനേനാ
താന്താനാനേ താന്താനാനേ താന്താനാനേനാ
ഒട്ടുകൈവള ആർത്തിളക്കണ കാട്ടുകന്യകളേ
കാറ്റിലാടി ഉലഞ്ഞു നിൽക്കണ കാട്ടുകൈതകളെ
ഒട്ടുകൈവള ആർത്തിളക്കണ കാട്ടുകന്യകളേ
കാറ്റിലാടി ഉലഞ്ഞു നിൽക്കണ കാട്ടുകൈതകളെ
പാണ്ടിമദ്ദളം ചെണ്ട കൈമണി ചേങ്ങിലതുടിയും
പൂത്ത ചെമ്പകച്ചോട്ടിലിന്ന് കൂത്ത് കുമ്മിയടി
പാണ്ടിമദ്ദളം ചെണ്ട കൈമണി ചേങ്ങിലതുടിയും
പൂത്ത ചെമ്പകച്ചോട്ടിലിന്ന് കൂത്ത് കുമ്മിയടി
കുമ്മിയടി ....