ചെല്ലം ചൊല്ലി

ചെല്ലം ചൊല്ലി ചേലിലാടും ചെല്ലക്കുരുവി ഉം ...
പോയാലോ...
ചെല്ലം ചൊല്ലി ചേലിലാടും ചെല്ലക്കുരുവി
ചെമ്മാനത്തീരം തേടി പോയാലോ..
ചെല്ലം ചൊല്ലി ചേലിലാടും ചെല്ലക്കുരുവി
ചെമ്മാനത്തീരം തേടി പോയാലോ..
ഉള്ളം കൊതിപ്പിച്ച് ഉള്ളിൽ നിറഞ്ഞൊരാ...
കാണാത്ത നിധിതേടി പോകേണ്ടേ...
അറിയാത്ത വഴിതാണ്ടി ചെല്ലേണ്ടെ ...
ചെല്ലം ചൊല്ലി ചേലിലാടും ചെല്ലക്കുരുവി
ചെമ്മാനത്തീരം തേടി പോയാലോ..

കാറ്റോടും...
കാറ്റോടും ആറ്റിറമ്പിൽ കണ്ണുകെട്ടിയിരിക്കുന്ന
ഒറ്റക്കാലൻ കൊറ്റിച്ചേട്ടാ വഴിപറയൂ...
പുന്നെല്ലിൻ പാടം താണ്ടി തുമ്പോല കൂടും കണ്ട്
പുന്നെല്ലിൻ പാടം താണ്ടി തുമ്പോല കൂടും കണ്ട്
പടിഞ്ഞാട്ട് പോയാലോ അങ്ങെത്താലോ...
പടിഞ്ഞാട്ട് പോയാലോ അങ്ങെത്താലോ...
ചെല്ലം ചൊല്ലി ചേലിലാടും ചെല്ലക്കുരുവി
ചെമ്മാനത്തീരം തേടി പോയാലോ..

ചേലേഴും...
ചേലേഴും...മാരിവില്ലിൻ വർണ്ണജാലം മുന്നിലായ്
അതിവേഗം പായുന്നെൻ കനവുകളും..
അറിയുന്നു ഈ തീരത്തിനിയെന്റെ മോഹങ്ങൾ
അറിയുന്നു ഈ തീരത്തിനിയെന്റെ മോഹങ്ങൾ
അതിലേയ്ക്ക് ഇനിവേണം ഇതിലൂടെത്താൻ
അതിലേയ്ക്ക് ഇനിവേണം ഇതിലൂടെത്താൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Chellam cholli

Additional Info

Year: 
2018

അനുബന്ധവർത്തമാനം